ദേശീയ നേതൃത്വത്തിലേക്കുള്ള ചെന്നിത്തലയുടെ
യാത്ര മുടങ്ങിയേക്കും; അതൃപ്തിയുമായി രാഹുല്‍ 


ദില്ലി: കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേുള്ള് രമേശ് ചെന്നിത്തലയെ  സ്വപ്‌നം പൊലിഞ്ഞേക്കും. . ചെന്നിത്തലയ്ക്ക് ദേശീയ ചുമതല നല്‍കുന്നതിലുള്ള താത്പര്യ കുറവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചതായാണ് വിവരം.  രമേശ് ചെന്നിത്തലയെ സുപ്രധാന ചുമതലയുമായി ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടു വരാന്‍ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിലെ ഡിസിസി അധ്യഷ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ പരസ്യ പ്രസ്താവനയാണ് വിനയാകുന്നത്. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ നിര്‍ദേശിച്ച ആളെ വെട്ടി രമേശ് ചെന്നിത്തല നല്‍കിയ പേര് അവസാന നിമിഷത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടുത്തിയിരുന്നു. എന്നിട്ടു പോലും പരസ്യ പ്രതിഷേധവുമായി ചെന്നിത്തല രംഗത്തു വന്നിരുന്നു. ഇതാണ് രാഹുലിനെ ചൊടിപ്പിക്കുന്നത്. 
നിലവിലെ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയെ ദേശീയ നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക്. സംഘടനാ വിഷയങ്ങള്‍ കൈകാര്യം ചെയ്തുള്ള രമേശ് ചെന്നിത്തലയുടെ മുന്‍പരിചയം പാര്‍ട്ടി ഉപയോഗിക്കണമെന്നാണ് കമല്‍നാഥിന്റെ നിലപാട്. രമേശ് ചെന്നിത്തലയെ മാറ്റിനിര്‍ത്തുന്നത് ഉചിതമല്ലെന്ന് ഹരിസ് റാവത്തും കരുതുന്നു. മുതിര്‍ന്ന നേതാക്കളും തങ്ങളുടെ നിലപാടുകള്‍ സോണിയാ ഗാന്ധിയോട് വ്യക്തമാക്കിയതായാണ് വിവരം. സെപ്റ്റംബര്‍ മൂന്നാം വാരത്തിന് മുന്‍പെങ്കിലും എ.ഐ.സി.സി പുനഃസംഘടന ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media