ഇന്നലെ 35,662 പേര്‍ക്കു കോവിഡ്, രോഗികളുടെ എണ്ണത്തില്‍ വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 35,662 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 23,000 കേരളത്തിലാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 3.65 ശതമാനം കുടുതലാണ് ഇന്നലത്തെ രോഗബാധിതര്‍.
ഇന്നലെ 33,798 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3,40,639 പേരാണ്.
ഇന്നലെ മാത്രം രണ്ടര കോടി ആളുകള്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കിയത്. ഒറ്റ ദിവസം ഇത്രയധികം വാക്‌സിന്‍ നല്‍കുന്നത് ഇത് ആദ്യമാണ്.