സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 35,440 രൂപയാണ് വില. ഒരു ഗ്രാമിന് 4,430 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. സ്പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1,784.30 ഡോളറാണ് വില. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് 2680 രൂപയിലധികമാണ് കൂടിയത്.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണുണ്ടായത്. രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഈ മാസം തുടക്കം മുതല്‍ ഇന്നുവരെ സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഏപ്രില്‍ 22ന് സ്വര്‍ണ വില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. പവന് 36,080 രൂപയായിരുന്നു വില. അതിന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നു.