ഇന്ന് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു.
സെൻസെക്‌സ് 164 പോയന്റ് ഉയർന്ന് 48,551ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 14,542ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1017 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 225 ഓഹരികൾ നഷ്ടത്തിലുമാണ്. 62 ഓഹരികൾക്ക് മാറ്റമില്ല.
ബിഎസ്ഇയില്‍ ടെക്ക് മഹീന്ദ്രയാണ് ഇന്ന് കാര്യമായ നേട്ടമുണ്ടാക്കുന്നത്. രാവിലെ ടെക്ക് മഹീന്ദ്ര ഓഹരികള്‍ 1.7 ശതമാനം വരെ ഉയര്‍ന്നു. മാര്‍ച്ച് 31 -ന് അവസാനിച്ച പാദത്തില്‍ 1,081 കോടി രൂപയുടെ അറ്റാദയം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ടെക്ക് മഹീന്ദ്രയുടെ ഇപ്പോഴത്തെ കുതിപ്പ്. വാര്‍ഷികാടിസ്ഥാനത്തില്‍ 34.6 ശതമാനം സാമ്പത്തിക വളര്‍ച്ച ടെക്ക് മഹീന്ദ്ര കയ്യടക്കി. എസ്ബിഐ കാര്‍ഡിലും കാര്യമായ ചലനം കാണാം. മാര്‍ച്ച് പാദത്തില്‍ 175 കോടി രൂപ അറ്റാദായം പിടിച്ചതിനെത്തുടര്‍ന്ന് എസ്ബിഐ കാര്‍ഡ് ഓഹരികള്‍ 1.3 ശതമാനത്തോളം നേട്ടം രാവിലെത്തന്നെ കൊയ്യുകയാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 84 കോടി രൂപ മാത്രമായിരുന്നു കമ്പനിയുടെ അറ്റാദായം. ഇത്തവണ വളര്‍ച്ച 110 ശതമാനം. കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തികഫലം ഇന്ന്പു റത്തുവിടും. ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഫൈനാന്‍സ്, ബ്രിട്ടാണിയ, എച്ച്ഡിഎഫ്‌സി എഎംസി ഉള്‍പ്പെടെ 28 കമ്പനികളാണ് ഇന്ന് ഫലം പ്രഖ്യാപിക്കാനിരിക്കുന്നത്.