കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രതിയുമായി കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും വന്‍ സുരക്ഷയാണ് പൊലീസൊരുക്കിയത്. പ്രതിയെ കോടതിയില്‍ നിന്നും മാലൂര്‍ക്കുന്ന് എ ആര്‍ ക്യാമ്പില്‍ എത്തിക്കും. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ് പാല്‍മീണ മാലൂര്‍ ക്യാമ്പിലെത്തിച്ചേര്‍ന്നിട്ടുണ്ട്. അവിടെവെച്ചാകും ആദ്യം ചോദ്യംചെയ്യുക. അതിന് ശേഷം തെളിവെടുപ്പും നടത്തും.
ഇന്നലെ കരള്‍ സംബന്ധമായ അസുഖം കണ്ടതിനെത്തുടര്‍ന്നാണ് പരിശോധനക്കെത്തിച്ച ഷാറുഖിനെ മെഡിക്കല്‍ കോളേജില്‍ അഡ് മിറ്റ് ചെയ്തത്. ബിലിറൂബിന്‍ അടക്കമുള്ള പരിശോധനകളില്‍ അസ്വാഭാവികമായ കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൈയില്‍ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഉത് ട്രെയിനില്‍ നിന്നുള്ള വീഴ്ചയില്‍ പറ്റിയതാണെന്നാണ് വിലയിരുത്തല്‍. മുറിവുകള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കണ്‍പോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്‌കാന്‍ എക്‌സ്‌റെ പരിശോധനകളിലും കുഴപ്പമില്ല.
ഉമിനിരും തൊലിയും മറ്റും രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ അതീവ സുരക്ഷയിലിരുക്കുന്ന പ്രതിയെ ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയുടെ ഒരു മാധ്യമപ്രവര്‍ത്തകന് കാണാനും ദൃശ്യങ്ങളെടുക്കാനും അവസരം നല്‍കിയത് വിവാദമായിട്ടുണ്ട്. ഇയാളെ വൈദ്യപരിശോധനനടക്കുന്ന സ്ഥലത്തും സെല്ലിലും സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് പ്രവേശിക്കാന്‍ അനുവദിച്ചു. ചട്ടലംഘനത്തെക്കുറിച്ച് ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും പ്രതികരിച്ചില്ല.
T