കൊച്ചി: മലയാളികളായ യുവതികളെ ഹൈക്കോടതി ഒന്നിച്ചു ജീവിക്കാന്‍ വിട്ടു, ആദില നസ്‌റിന്‍ നല്‍കിയ ഹോബിയസ് കോര്‍പ്പസില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് വിനോദ് ചന്ദ്രനാണ് ഹരജി പരിഗണിച്ചത്. ഓപ്പണ്‍ കോര്‍ട്ടില്‍ വിടാതെ ചേംബറില്‍ തന്നെ കേസ് തീര്‍പ്പാക്കുകയായിരുന്നു. ആലുവ സ്വദേശിയായ ആദില നസ്‌റിനും കോഴിക്കോട് താമരശേരി സ്വദേശിയായ 23കാരിക്കും ഇനി ഒരുമിച്ചു ജീവിക്കാന്‍ അവസരം ഒരുങ്ങി.
തന്റെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് ആദില നസ്റിന്‍ രംഗത്തു വന്നത്. തന്റെ പങ്കാളി അവളുടെ ബന്ധുക്കളുടെ തടവിലാണ്. തന്റെ വീട്ടില്‍ കഴിയുകയായിരുന്ന പങ്കാളിയെ അവളുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ആദില ഹരജിയില്‍ പറഞ്ഞിരുന്നത്. പങ്കാളിയെ തിരിച്ചു വേണമെന്ന ആവശ്യവും ഉന്നയിച്ചു. സൗദിയില്‍ പഠിക്കുമ്പോഴാണ് നൂറയെ പരിചയപ്പെടുന്നതെന്നും, പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ആണ് പ്രണയത്തില്‍ ആയതെന്നും ആദില പറയുന്നു. തന്റെ വീട്ടില്‍ കഴിയുകയായിരുന്ന തങ്ങളെ പങ്കാളിയുടെ ബന്ധിക്കള്‍ മര്‍ദ്ദിക്കുകയും അവളെ ബന്ദിയാക്കുകയും ചെയ്‌തെന്നാണ് ആദില നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. ഇരുവരുടെയും ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ ഇവരെ ശാരീരികമായി മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്.
വീടുകളില്‍ നിന്ന് ഒളിച്ചോടിയ ഇവര്‍ വനജ കലക്റ്റീവില്‍ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയുടെ വീട്ടുകാര്‍ ആളെക്കൂട്ടി സംഘടനയ്ക്കെതിരെ രംഗത്ത് വന്നു.ഇവര്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആദിലയുടെ ഉമ്മയും ബന്ധുക്കളും ഇരുവരെയും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീട് ഈ മാസം 23ന് കോഴിക്കോട് സ്വദേശിനിയുടെ ഉമ്മയും ബന്ധുക്കളും ചേര്‍ന്ന് ആദിലയുടെ വീട്ടിലെത്തി ബലമായി മകളെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇപ്പോള്‍ ആലുവയിലെ ഷോട്ട് സ്റ്റേ ഹോമിലാണ് ആദില കഴിയുന്നത്്