കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക് അന്താരാഷ്ട്രസഹകരണദിനാഘോഷത്തില്‍ സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌ക്കാരം സമ്മാനിച്ചു. സഹകരണ, രജിസ്‌റ്റ്രേഷന്‍ മന്ത്രി വി.എന്‍. വാസവനില്‍ നിന്ന് സൊസൈറ്റിയുടെ മാനേജിങ് ഡയറക്റ്റര്‍ എസ്. ഷാജു പുരസ്‌കാരം ഏറ്റുവാങ്ങി. . ഇന്‍ഡസ്ട്രീസ് ആന്‍ഡ് യൂട്ടിലിറ്റീസ് വിഭാഗത്തില്‍ ലോകത്തെ രണ്ടാമത്തെ സഹകരണസംഘമായി യുഎല്‍സിസിഎസിനെ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സി(ICA)ന്റെ വേള്‍ഡ് കോപ്പറേറ്റീവ് മോണിറ്റര്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും തെരഞ്ഞെടുത്തിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്. ഇതിലൂടെ യുഎല്‍സിസിഎസ് വീണ്ടും അന്താരാഷ്ട്രപ്രശസ്തി നേടിയിരിക്കുകയാണെന്ന് പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് സഹകരണമന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.