ഓഹരി സൂചികകളിൽ നേരിയനേട്ടത്തോടെ തുടക്കം.
ഓഹരി സൂചികകളിൽ നേരിയനേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 38 പോയന്റ് നേട്ടത്തിൽ 52,691ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 15789ലുമാണ് വ്യാപാരം ആരംഭിച്ചത്. ചൈനീസ് വിപണിയിൽ തകർച്ചതുടരുന്നത് മറ്റ് ഏഷ്യൻ വിപണികളെയും ബാധിച്ചു
നേട്ടത്തിൽ വ്യപാരം നടത്തുന്ന ഓഹരികളിൽ പ്രധാന കമ്പനികൾ ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, എച്ച്ഡിഎഫ്‌സി, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക്, സൺ ഫാർമ തുടങ്ങിയവയാണ് .
ടൈറ്റാൻ, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബന്ധൻ ബാങ്ക്, ബ്രിട്ടാനിയ, സൺ ഫാർമ, യുപിഎൽ, ഇന്ത്യൻ ഓയിൽ, മാരികോ, ബ്ലൂ ഡാർട്ട് തുടങ്ങി 100ലേറെ കമ്പനികളുടെ പ്രവർത്തനഫലമാണ് വെള്ളിയാഴ്ച പുറത്തുവിടുന്നത്.