ഇന്നും നാളെയും ലോക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്#ൗണ്‍ തുടരും. പൊതുഗതാഗതം ഉണ്ടാകില്ല. ആവശ്യസേവന മേഖലയ്ക്കായി കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും. അതേസമയം ശനിയാഴ്ചയും ഞായറാഴ്ചയും തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ബാറുകളിലും ബീവറേജസ് ഔട്ട്‌ലെറ്റുകളിലും വില്‍പനയില്ല. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും. രോഗസ്ഥിരീകരണ നിരക്ക് 15 ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും.
ഇളവുകള്‍
ഭക്ഷണം ഹോം ഡെലിവറി മാത്രം
കള്ളുഷാപ്പില്‍ പാഴ്‌സല്‍
ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴുവരെ
നിര്‍മ്മാണ പ്രവര്‍ത്തനം പൊലീസ് അനുമതിയോടെ