അക്വാ ഉല്‍പ്പന വിപണിക്കായി പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം തുറന്ന് കേന്ദ്ര സര്‍ക്കാര്‍
അക്വാ ഉല്‍പ്പന വിപണിക്കായി ഇലക്ട്രോണിക് വിപണന പ്ലാറ്റ്ഫോം,'ഇ-സാന്റ', കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക് സൊല്യൂഷൻ ഫോർ ഓഗമെന്റിങ് നാക്സ ഫാർമേഴ്‌സ് ട്രേഡ് ഇൻ അഗ്രിക്കൾചർ എന്നതിന്റെ ചുരുക്കെഴുത്താണ് ഇ -സാന്റ (e -SANTA). കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴിലെ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ഭാഗമായ സ്ഥാപനമാണ് നാഷണൽ സെന്റർ ഫോർ സസ്റ്റയ്നബിൾ അക്വാകൾച്ചർ - നാക്സ(NaCSA). വരുമാനം, ജീവിതശൈലി, സ്വാശ്രയത്വം, ഗുണനിലവാര തോത്, അവസരങ്ങൾ കണ്ടെത്തൽ, എന്നിങ്ങനെ അക്വാ കർഷകർക്ക്, ഇ-സാന്റ പുതിയ സാദ്ധ്യതകൾ നൽകുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു. അപകടസാധ്യത കുറയ്ക്കൽ, ഉൽപ്പന്നങ്ങളുടെയും വിപണികളുടെയും അവബോധം, വരുമാനത്തിൽ വർദ്ധന, തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ സംരക്ഷണം, നടപടികൾ ലളിതമാക്കൽ എന്നിവയിലൂടെ ഇ-സാന്റ കർഷകരുടെ ജീവിത നിലവാരവും വരുമാനവും ഉയർത്തുമെന്നും മന്ത്രി ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു.
മത്സ്യത്തൊഴിലാളികൾ, മത്സ്യ ഉൽപാദന സംഘടനകൾ എന്നിവർ വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുന്നതിനുള്ള ഒരു ഉപകരണമായി മാറാൻ ഇ -സാന്റയ്ക്ക് കഴിയും, അതിനാൽ ഇന്ത്യയിലെയും അന്തർദ്ദേശീയ തലത്തിലെയും ആളുകൾക്ക് വിപണിയിൽ ലഭ്യമായതെന്താണെന്ന് അറിയാൻ കഴിയും,കൂടാതെ ഭാവിയിൽ ഇത് ഒരു ലേല വേദിയായും മാറും ", പ്രാദേശിക കർഷകരെ സഹായിക്കാൻ പല ഭാഷകളിലും പ്ലാറ്റഫോം ലഭ്യമാക്കി സഹായിക്കും.