ഇന്ത്യയിലെ ശതകോടീശ്വരന്‍മാരായ ബിസിനസുകാരേക്കാള്‍
നികുതി നല്‍കുന്ന ബോളിവുഡ് താരങ്ങള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദായ നികുതി നല്‍കുന്നവര്‍ ആരായിരിക്കും. ശതകോടീശ്വരന്‍മാരായ ബിസിനസുകാര്‍ എന്നായിരിക്കും ആദ്യ മറുപടി. എന്നാല്‍ ഇവിടെ ഓരോ മണിക്കൂറിലും ആസ്തി വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന ബിസിനസുകാരേക്കാള്‍ ആദായ നികുതി നല്‍കുന്നത് ബോളിവുഡ് താരങ്ങളാണ് . ഇതിനു കാരണവുമുണ്ട്
ഏറ്റവും സമ്പന്നരായ 10 വ്യക്തികളുടെ കൈവശമുള്ളത് ഏതാണ്ട് 40 ലക്ഷം കോടി രൂപയാണ്. എന്നാല്‍ എത്ര രൂപ ഇവര്‍ ഇതുവരെ നികുതി നല്‍കി, അല്ലെങ്കില്‍ നല്‍കുന്നുണ്ട് എന്നൊക്കെയുള്ള ചോദ്യത്തിന്റെ ഉത്തരം നമ്മളെ അമ്പരപ്പിക്കും. ചിലര്‍ ഒരു രൂപ പോലും നികുതി അടക്കാത്ത വര്‍ഷങ്ങള്‍ ഉണ്ടെങ്കില്‍ വളരെ കുറച്ച് തുക മാത്രമാണ് ചിലര്‍ നികുതി അടയ്ക്കുന്നത്. ഇന്ത്യയിലും ഏറ്റവും വലിയ സമ്പന്നര്‍ ഒന്നുമല്ല ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്നത്
ശതകോടീശ്വരന്‍മാര്‍ക്ക് നികുതി നല്‍കണ്ടാത്തത് കൊണ്ടല്ല ഇവര്‍ നികുതി നല്‍കാല്‍ മടിക്കുന്നത് . നികുതി ലാഭിക്കാന്‍ ആകുന്ന നിക്ഷേപമാര്‍ഗങ്ങള്‍ നിക്ഷേപം നടത്താന്‍ തെരഞ്ഞെടുക്കുന്നതാണ് കാരണം. ഓഹരികളിലും റിയല്‍ എസ്റ്റേറ്റിലും ബോണ്ടുകളിലും നിക്ഷേപം നടത്തുന്നവരും സ്വര്‍ണത്തിലും ക്രിപ്‌റ്റോ കറന്‍സികളിലും നിക്ഷേപം നടത്തിയിരിക്കുന്നവരും വരെയുണ്ട്.
എലന്‍ മസ്‌കിന്റെ ബിറ്റ്‌കോയിന്‍ നിക്ഷേപം ഉദാഹരണം. യുഎസിലും ഇന്ത്യയിലും ഒന്നും സമ്പത്തിന് നികുതി ഇല്ല. മറ്റ് സാമ്പത്തിക നേട്ടങ്ങള്‍ വ്യക്തിയുടെ വരുമാനമായി കണക്കാക്കുന്നുമില്ല. ഉപയോഗിച്ചാണ് ഭീമന്‍ നികുതിയില്‍ നിന്ന് ബിസിനസുകാര്‍ രക്ഷപെടുന്നത്. മിക്കവര്‍ക്കും ലോണുകള്‍ ഉള്ളതിനാല്‍ ഈ പേരില്‍ നികുതി ഇളവ് നേടും.
ഇന്ത്യയില്‍ ഏറ്റവുമധികം നികുതി നല്‍കുന്നവരില്‍ അംബാനിമാരും ബിര്‍ളമാരും ഒന്നുമല്ല ബോളിവുഡ് താരങ്ങളാണ് മുന്നില്‍. 2018-19-ല്‍ അമിതാഭ് ബച്ചന്‍ മാത്രം നല്‍കിയ നികുതി 70 കോടി രൂപയാണ്. സല്‍മാന്‍ഖാന്‍ 44 കോടി രൂപ നികുതി നല്‍കിയിട്ടുണ്ട്. 2017-18-ല്‍ അക്ഷയ് കുമര്‍ 29.5 കോടി രൂപ നികുതി നല്‍കിയിരുന്നു. ലോകത്തില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ ഫോബ്‌സ് പട്ടികയിലും മൂന്ന് വര്‍ഷം മുമ്പ് അക്ഷയ് കുമാര്‍ ഇടം നേടിയിരുന്നു. ഹൃഥ്വിക് റോഷന്‍ 25 കോടി രൂപയും ഷാരൂഖ് ഖാന്‍ 22.5 കോടി രൂപയുമാണ് ഇതേ കാലയളവില്‍ നികുതി നല്‍കിയത്.