ഇന്ത്യയില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിലയിൽ 


സമ്പദ് വ്യവസ്ഥയ്ക്ക് ആശങ്കകള്‍ സമ്മാനിച്ച് മൂഡീസ് അനലറ്റിക്‌സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന തലത്തിലാണെന്ന് മൂഡീസ് പറയുന്നു.  റീട്ടെയില്‍ പണപ്പെരുപ്പത്തിന് ഏറ്റവും വലിയ കാരണം ഇന്ധന വില ഉയർന്നത് കാരണമെന്നും റീപ്പർട്ടിൽ പറയുന്നു.   . ആര്‍ബിഐയെ കൂടുതല്‍ ഇളവുകള്‍ക്ക് ഇത് പ്രേരിപ്പിക്കുമെന്നും മൂഡീസ് അനലറ്റിക്‌സ് പറയുന്നു.  ഫെബ്രുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം അഞ്ച് ശതമാനമാണ് ഉയര്‍ന്നത്. ജനുവരിയില്‍ ഇത് 4.1 ശതമാനമായിരുന്നു. ധനകാര്യ നയം രൂപീകരിക്കുന്ന സമയത്ത് റിസര്‍വ് ബാങ്ക് പരിഗണിക്കുക റീട്ടെയില്‍ പണപ്പെരുപ്പമാണ്. ഇന്ത്യയില്‍ ലഭിക്കുന്ന പണത്തിനേക്കാളും കൂടുതല്‍ അവശ്യ സാധനത്തിനായി ചെലവിടേണ്ട അവസ്ഥയാണ് ഉള്ളത്. ഭക്ഷ്യസാധനങ്ങള്‍, ഇന്ധനം, പ്രകാശ സംബന്ധമായ കാര്യങ്ങള്‍ എന്നിവയടങ്ങുന്ന പണപ്പെരുപ്പം ഫെബ്രുവരിയില്‍ 5.6 ശതമാനമാണ്. ഇത് 5.3 ആയിരുന്നു ജനുവരിയില്‍. ഭക്ഷ്യസാധനങ്ങളുടെ വില പലയിടത്തും പലരീതിയിലാണ്. അതുകൊണ്ട് വളരെ ഗുരുതരമായ നിലയിലാണ് ഇന്ത്യയിലെ പണപ്പെരുപ്പ് നിരക്ക് ഉള്ളതെന്ന് മൂഡീസ് പറയുന്നു.  

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media