കടലിനടിയിലെ വിസ്മയ ലോകം തീര്‍ക്കാന്‍ ജയിംസ് കാമറൂണ്‍, 'അവതാര്‍ 2' അടുത്ത വര്‍ഷം
ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം ഡിംസംബറിലാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. ഈ അവസരത്തില്‍ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഷൂട്ടിങ് ലൊക്കേഷനിലെ കാഴ്ചകളാണ് ചര്‍ച്ചയാവുന്നത്.
കടലിനടിയിലെ വിസ്മയം ലോകമാകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക എന്നതാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയുന്ന സാങ്കേതികത നിറഞ്ഞതായിരിക്കും ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ പതിനൊന്ന് വര്‍ഷമായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പ്രക്ഷേകര്‍ കാത്തിരിക്കുന്നത്.
അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിര്‍മാണ ചെലവ്. മൂന്നാം ഭാ?ഗത്തിന് 7500 കോടിയോളമാണ് മുതല്‍ മുടക്ക്.
അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടക്കാന്‍ സാധ്യതയുമില്ല. ലോകമൊട്ടാകെ റിലീസ് ചെയ്‌തെങ്കില്‍ മാത്രമേ മുടക്കു മുതല്‍ തിരിച്ചുപിടിക്കാനാകൂ.