മലനാട്  - മലബാര്‍ റിവര്‍ ക്രൂയിസ് 
ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് 


കണ്ണൂര്‍: മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് യാഥാര്‍ത്ഥ്യമാകുന്നു. മലബാര്‍ ടൂറിസത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്നതാണ് പദ്ധതി. വടക്കന്‍ ജില്ലകളായ കണ്ണൂരിലെയും കാസര്‍ഗോഡിലെയും ജലപാതകളെ ബന്ധിപ്പിച്ചുള്ള ക്രൂസ് സര്‍വീസ് ആണ് യാഥാര്‍ത്ഥ്യമാകുന്നത് . ഫെബ്രുവരി 15 മുതല്‍ ക്രൂയിസ്് സര്‍വീസ് ആരംഭിയ്ക്കും. കേരളം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിധം വ്യത്യസ്തമാകും റിവര്‍ ക്രൂസ് അനുഭവങ്ങള്‍.

11-തരം ആഡംബര ബോട്ട് സവാരികളാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാവുക. കേളത്തിന്റെ നദികളുടെ അധികം വിനിയോഗിയ്ക്കാത്ത സാധ്യതകള്‍ ഉപയോഗിച്ച് ടൂറിസം മേഖലയെ നവീകരിയ്ക്കാന്‍ പദ്ധതി സഹായകരമായേക്കും .പറശ്ശിനിക്കടവ്- പഴയങ്ങാടി എന്നിവിടങ്ങളെ ബന്ധിപ്പിച്ചായിരിക്കും ആദ്യ സര്‍വീസ്. പ്രാദേശിക ഐതിഹ്യങ്ങളും നാടോടി കലകളും കൊണ്ട് സമ്പന്നമായ മലബാറിന്റെ സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്നതിനും തീം അടിസ്ഥാനത്തിലെ ടൂറിസം യാത്രാ പദ്ധതി സഹായകരമാകും. സര്‍ക്കാര്‍, സ്വകാര്യ പാര്‍ട്ടികള്‍ ക്രൂസ് സര്‍വീസ് നടത്തും

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുടനീളം ഏഴ് നദികളിലൂടെ 48 ബോട്ട് ടെര്‍മിനലുകളും ജെട്ടികളും പദ്ധതിയ്ക്ക് കീഴില്‍ വിഭാവനം ചെയ്യുന്നു. രണ്ട് ടെര്‍മിനലുകളുടെ പണി പൂര്‍ത്തിയായി. ഉത്തരവാദിത്ത ടൂറിസത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ പദ്ധതി പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് നടപ്പാക്കുക.

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടാവ്, പയയങ്ങാടി എന്നിവിടങ്ങളിലെ അത്യാധുനിക ബോട്ട് ടെര്‍മിനലുകള്‍ 7.5 കോടി രൂപ ചെലവില്‍ പൂര്‍ത്തിയായതായി കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. വിശാലമായ വാലിയപറമ്പ്  കായലിനുപുറമെ മയ്യഴി, വളപട്ടണം, അഞ്ചരക്കണ്ടി, കുപ്പം, പെരുംബ, തേജസ്വിനി, ചന്ദ്രഗിരി നദികളിലൂടെയാണ് ക്രൂസ് പദ്ധതി നടക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media