ഗവേഷകയുടെ പരാതി; അധ്യാപകനെ ഇന്ന് ചോദ്യം ചെയ്യും
 


മാവേലിക്കര: മാവേലിക്കരയില്‍ റിസര്‍ച്ച് ഗൈഡിനെതിരെ ഗവേഷക വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ അധ്യാപകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാന്‍ മാവേലിക്കര പൊലീസ് നോട്ടീസ് നല്‍കി. പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കാനും നടപടിയുണ്ട്. ഇന്ന് കോടതിയിലെത്താന്‍ പരാതിക്കാരിക്ക് നിര്‍ദേശം നല്‍കി. 

2020-2023 കാലയളവില്‍ ഗൈഡ് ലൈംഗിക ചുവയോടെ പെരുമാറി എന്നാണ് പരാതി. മോശമായ രീതിയില്‍ ശരീരത്തില്‍ കടന്നു പിടിചെന്നും പരാതിയില്‍ പറയുന്നു. പൊലീസ് അദ്യപകരുടെയും സഹപാഠികളുടെയും മൊഴിയെടുത്തു.  ഗൈഡിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന് സഹപാഠി വെളിപ്പെടുത്തി. 


പൊലീസില്‍ പരാതി കൊടുത്തതിന്റെ പേരില്‍ പി.എച്ച്. ഡി പഠനം തന്നെ ഇല്ലാതാക്കാന്‍ അധ്യാപകന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും വിദ്യാര്‍ത്ഥി ഉന്നയിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ പോലീസ് അലംഭാവം കാട്ടുന്നു എന്നും പരാതിക്കാരി ആരോപിച്ചു. പി എച്ച് ഡി ഗൈഡ് ആയ അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ ഗവേഷക വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ മാവേലിക്കര പോലീസ് കേസെടുത്തിരുന്നു. ലൈംഗിക ചുവയോടെ സംസാരിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകന്‍ പ്രതികാര മനോഭാവത്തോടെ പെരുമാറുന്നു എന്ന് ആണ് വിദ്യാര്‍ഥിനി പറയുന്നത്. പലവിധ സമ്മര്‍ദ്ദങ്ങളിലൂടെ ഇതുവരെ നടത്തിയ ഗവേഷണം തന്നെ അപ്പാടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതല്ലാതെ പോലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നില്ല. ഇതാണ് അധ്യാപകന് പ്രതികാര നടപടി ചെയ്യാന്‍ സഹായമാകുന്നതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. അതേ സമയം വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് മാവേലിക്കര പോലീസ് പറയുന്നത്. സംഭവത്തില്‍ കോളേജോ, ആരോപണ വിധേയനായ അധ്യാപകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media