മുംബൈ: . എന്‍സിപി മന്ത്രിനാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കി. താനെ കലക്ടര്‍ രാജേഷ് നര്‍വേക്കറാണ് നവി മുംബൈയിലെ വാഷിയിലുള്ള ബാറിന്റെ ലൈസന്‍സ് റദ്ദാക്കിയത് നവാബ് മാലിക്കിന്റെ പരാതിയിന്മേലാണ് നീക്കം. 97ല്‍ സ്വന്തമാക്കിയ ബാര്‍ കൈവശം വെക്കാന്‍ അദ്ദേഹത്തിന് അന്ന് നിയമസാധുത ഇല്ലായിരുന്നു എന്ന് കലക്ടര്‍ പറഞ്ഞു. ബാര്‍ ലൈസന്‍സ് കൈവശം വെക്കാന്‍ വേണ്ട പ്രായം അദ്ദേഹത്തിന് അന്ന് ഉണ്ടായിരുന്നില്ല എന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നവംബറിലാണ് നവാബ് മാലിക്ക് സമീര്‍ വാംഖഡെയ്‌ക്കെതിരെ രംഗത്തുവന്നത്. സമീര്‍ വാംഖഡെക്ക് 17 വയസ്സ് പ്രായമുള്ളപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന അച്ഛന്‍ ദ്യാന്‍ദേവ് വാംഖഡെ സമീറിന്റെ പേരില്‍ ബാര്‍ ലൈസന്‍സ് എടുക്കുന്നത്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച ശേഷവും ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ കച്ചവടങ്ങള്‍ നടത്തരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതായി മാലിക് ആരോപിച്ചു. 21 വയസ്സാണ് ബാര്‍ ലൈസന്‍സിനുള്ള കുറഞ്ഞ പ്രായപരിധി. അതുകൊണ്ട് തന്നെ ഇത് നിയമലംഘനമായിരുന്നു എന്ന് നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമീര്‍ വാംഖഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് താനെ കലക്ടര്‍ക്ക് കത്തയച്ചു. ഇതിനു പിന്നാലെയാണ് നടപടി.
്