മലപ്പുറം വട്ടപ്പാറയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവറുടെ നില അതീവ ഗുരുതരം- വീഡിയോ
മലപ്പുറം വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം. ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവില്‍ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ലോറി ആകെ തകര്‍ന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.