ദൃശ്യം വീണ്ടും റീമേയ്ക്കിന്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം
മോഹൽലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ഹിറ്റ് ദൃശ്യത്തിന് വീണ്ടും റീമേയ്ക്ക് ഒരുങ്ങുന്നു. ഇന്തോനേഷ്യൻ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്.
2013ൽ പുറത്തിറങ്ങിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങി എട്ട് വർഷങ്ങൾക്ക് ശേഷമാണ് പുതിയ റീമേയ്ക്ക് ഒരുങ്ങുന്നത്.
ഇന്തോനേഷ്യൻ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമാവും ഇതോടെ ദൃശ്യം.