നാസിക്:ഉള്ളിയുടെ വില കൂപ്പു കുത്തിയതോടെ വിളവെടുത്ത ഉള്ളി റോഡില്‍ തള്ളി മഹാരാഷ്ട്രയിലെ നാസിക്കിലെ കര്‍ഷകര്‍. വന്‍ തോതില്‍ സവോള വിളവെടുപ്പു നടക്കുന്നുണ്ടെങ്കിലും വിലയില്ല. കിലോയ്ക്ക് ഒരു രൂപയാണ് നാസിക്കിലെ മൊത്ത മാര്‍ക്കറ്റില്‍ ഒരു കിലോ വലിയുള്ളിയുടെ വില. വിളവിന് വില കിട്ടാത്തതായതോടെ പല കര്‍ഷകര്‍ക്കും പ്രതിഷേധിച്ച് ഉള്ളി റോഡില്‍ തള്ളുകയാണ്‌വിളവെടുപ്പ് കൂലി പോലും ഉള്ളി വിറ്റാല്‍ ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം നാസിക്കില്‍ ഒന്നരയേക്കര്‍ ഉള്ളി പാടം കര്‍ഷകന്‍ തീയിട്ട് നശിപ്പിച്ചിരുന്നു. കൃഷ്ണ ഡോംഗ്രേ എന്ന കര്‍ഷകനാണ് ഉള്ളിപ്പാടം കത്തിച്ചത്. പ്രതിഷേധമായി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തും ഇയാള്‍ അയച്ചു. ഉള്ളിപാടം കത്തിക്കുന്നത് കാണാന്‍ വരണമെന്നും കത്തില്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഉള്ളിവിലയിടിവിന് കാരണമെന്നാണ് കര്‍ഷകന്‍ ആരോപിക്കുന്നത് നാലുമാസം മുമ്പ് ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്തത്.