സംസ്ഥാനത്തു സ്വര്‍ണവില താഴുന്നു.
സംസ്ഥാനത്തു സ്വര്‍ണവില താഴുന്നു. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന നടക്കുന്നത്. ബുധനാഴ്ച്ച സ്വര്‍ണവില പവന് 35,000 രൂപയായി. ഗ്രാമിന് വില 4,375 രൂപയും. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഈ മാസത്തെ മുഴുവന്‍ ചിത്രം വിലയിരുത്തിയാല്‍ സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ഇപ്രകാരം ആണ് (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം). ബെംഗളൂരു: പവന് 35,00 രൂപ ചെന്നൈ: പവന് 35,280 രൂപ ദില്ലി: പവന് 36,800 രൂപ ഹൈദരാബാദ്: പവന് 35,000 രൂപ കൊല്‍ക്കത്ത: പവന് 37,200 രൂപ ലഖ്‌നൗ: പവന് 36,800 രൂപ മുംബൈ: പവന് 36,720 രൂപ സൂറത്ത്: പവന് 36,720 രൂപ
ദേശീയ വിപണിയിലും സ്വര്‍ണം വീഴ്ച തുടരുകയാണ്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണവില 10 ഗ്രാമിന് 46,518 രൂപ വില കുറിക്കുന്നു. മറുഭാഗത്ത് വെള്ളിയില്‍ നേരിയ ഉണര്‍വുണ്ട്. കിലോയ്ക്ക് 68,381 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം (0.16 ശതമാനം നേട്ടം). ഇപ്പോഴത്തെ സാഹചര്യത്തില്‍ 46,000 രൂപയിലേക്ക് ഇടിഞ്ഞാല്‍ എംസിഎക്‌സ് സ്വര്‍ണത്തിന് പിന്തുണ ലഭിക്കും. 47,600 രൂപയ്ക്ക് മുകളിലാണ് പ്രതിരോധ നില.