ലോക്‌സഭയില്‍ ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ്
 


ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മോദി സര്‍ക്കാരിനായി നിര്‍ണായക ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന ഉദ്ഘാടന ദിവസം പ്രസിഡന്റ് ദ്രൗപതി മുര്‍മു ഇരുസഭകളെയും അഭിസംബോധന ചെയ്യും.

ഇടക്കാല ബജറ്റില്‍, സ്ത്രീ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഇരട്ടിയാക്കാനുള്ള നിര്‍ദ്ദേശം ഉണ്ടായേക്കാമെന്നുള്ള റിപ്പോര്‍ട്ടുണ്ട്.  ഇത് സര്‍ക്കാരിന് 12,000 കോടി രൂപ അധിക ബാധ്യത വരുത്തും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണ്ണ ബജറ്റിന് പകരം ഇടക്കാല ബജറ്റായിരിക്കും ഇത്തവണ.

ഒരു തിരഞ്ഞെടുപ്പ് വര്‍ഷത്തിലോ സമ്പൂര്‍ണ ബജറ്റിന് സമയം തികയാതെ വരുമ്പോഴോ ഭരിക്കുന്ന സര്‍ക്കാര്‍ ഇടക്കാല ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ പുതിയ സര്‍ക്കാര്‍ ആയിരിക്കും മുഴുവന്‍ വാര്‍ഷിക ബജറ്റും തയ്യാറാക്കുക.

മുന്‍വര്‍ഷങ്ങലില്‍ ചെയ്തതുപോലെ ഒരു നീണ്ട സാമ്പത്തിക സര്‍വേയ്ക്ക് പകരം, 2024-25 ലെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചുള്ള ഒരു ഹ്രസ്വ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ജനുവരി അവസാന വാരം ആരംഭിക്കാന്‍ സാധ്യതയുള്ള ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നും ഗ്രാന്റുകള്‍ക്കായുള്ള സപ്ലിമെന്ററി ഡിമാന്‍ഡുകളുടെ ചെലവ് നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രാലയം തേടിയിട്ടുണ്ട്. 2023-24 ലെ ഗ്രാന്റുകള്‍ക്കായുള്ള സപ്ലിമെന്ററി ഡിമാന്‍ഡുകളുടെ രണ്ടാം ബാച്ച് തുടര്‍ന്നുള്ള ബജറ്റ് സെഷനില്‍ പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായി ധനമന്ത്രാലയം ഓഫീസ് മെമ്മോറാണ്ടത്തില്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media