ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ പത്രസമ്മേളനം :  കോക്കോകോളക്കു നഷ്ടം 4 ബില്യണ്‍ ഡോളർ 


ക്രിസ്റ്റിയാനോ റോണാള്‍ഡോയുടെ പത്രസമ്മേളനം   കോക്കോകോളക്കു നഷ്ടം 4 ബില്യണ്‍ ഡോളർ . മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനായി എത്തിയ റൊണാള്‍ഡോ അവിടെയുണ്ടായിരുന്ന രണ്ട് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും എടുത്തു മാറ്റുന്ന ദൃശ്യമാണ് നവമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അവയ്ക്ക് പകരം ഒരു ബോട്ടില്‍ വെള്ളം എടുത്തു വച്ച റൊണാള്‍ഡോ ക്യാമറകള്‍ക്ക് നേരെ അത് ഉയര്‍ത്തിക്കാട്ടി വെള്ളമെന്ന് പറയുകയും ചെയ്യു്ന്നുണ്ട് ഇത് മൂലം  കനത്ത തിരിച്ചടിയാണ് കൊക്കോ കോള കമ്പനിയ്ക്ക്  ഉണ്ടാക്കിയത്. ബില്യണ്‍ ഡോളറുകളുടെ നഷ്ടമാണ് ലോകമെമ്പാടും ആരാധകരുള്ള പോര്‍ച്ചുഗീസിന്റെ ഈ അഭിമാന താരം കൊക്കോകോള പാനീയങ്ങള്‍ മാറ്റി വയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതു വഴി കമ്പനിയ്ക്ക് സംഭവിച്ചത്. ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം 1.6 ശതമാനമാണ് ഇടിഞ്ഞത്. 242 ബില്യണ്‍ ഡോളറില്‍ നിന്നും 238 ബില്യണ്‍ ഡോളറായി താഴ്ന്നു. ഓഹരി വിപണി ആരംഭിക്കുമ്പോള്‍ 56.10 ഡോളറിനടുത്തായിരുന്ന കൊക്കോകോളാ ഓഹരികളുടെ മൂല്യം. 30 മിനുട്ടിന് ശേഷം റൊണാള്‍ഡോ പത്ര സമ്മേളനത്തില്‍ പങ്കെടുത്ത് കഴിഞ്ഞപ്പോഴേക്കും 55.22 ഡോളറായി ഓഹരി മൂല്യം ഇടിഞ്ഞു.   കൊക്കോകോള ഇതുവരെയും റൊണാള്‍ഡോയുടെ പ്രവൃത്തിയോട് പ്രതികരിച്ചിട്ടില്ല. 
ആരോഗ്യത്തിന് ഹാനികരമായ സോഫ്റ്റ് ഡ്രിങ്കുകളോടുള്ള തന്റെ വിയോജിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുമ്പും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media