ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കാത്തത് പ്രതിഷേധാര്‍ഹം: മര്‍ക്കന്റയില്‍ എംപ്ലോയീസ് അസോസിയേഷന്‍
 



മയ്യഴി: തൊഴിലാളികളുടേയും തൊഴിലുടമകളുടേയും കേന്ദ്രസര്‍ക്കാരിന്റേയും ത്രികക്ഷി സംവിധാനമായ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ 9 വര്‍ഷമായി വിളിച്ചുചേര്‍ക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ മര്‍ക്കന്റയില്‍ എംപ്ലോയീസ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) പ്രവര്‍ത്തക സമ്മേളനം പ്രതിഷേധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്നത് തടയുന്നതിലും മോദിസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മയ്യഴി എം.ഇ.എ മേഖല ഓഫീസില്‍ചേര്‍ന്ന പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കണമെന്നും മിനിമം ഇ.പി.എഫ് പെന്‍ഷന്‍ 9000 രൂപയാക്കണമെന്നും പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
    

ഐ.എന്‍.ടി.യു.സി അഖിലേന്ത്യാസെക്രട്ടറിയും എം.ഇ.എ (ഐ.എന്‍.ടി.യു.സി) ജനറല്‍ സെക്രട്ടറിയുമായ ഡോ: എം.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എ വൈസ് ചെയര്‍മാന്‍ കെ.ഹരീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
മാനവികതയില്‍ ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്റ് പ്രൊഫഷണല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ ഗാന്ധിയനുമായ പി.പി.വിജയകുമാറിനേയും ഐ.എന്‍.ടി.യു.സി ദേശീയസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.ഹരിന്ദ്രന്‍, കെ.ഗോപാലന്‍ സ്മാരക അവാര്‍ഡ് ജേതാവായ ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്റ് പ്രൊഫഷണല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി അഡ്വ: എ.വി.രാജീവിനേയും ചടങ്ങില്‍ ആദരിച്ചു. എം.ഇ.എ വൈസ് ചെയര്‍മാന്‍ ഒ.എം.വസന്തകുമാര്‍, ട്രഷറര്‍ പി. വിനയന്‍, ഡോ:പി.പി വിജയകുമാര്‍, അഡ്വ: എ.വി രാജീവ്, പി.ഗോപിനാഥ്, ഒ.പി.ഷെരീദ്, ഷീലു എം. ജോര്‍ജ്ജ്, കെ.അനില്‍കുമാര്‍, പി.അജയന്‍, എ.മിനി തുടങ്ങിയവര്‍ സംസാരിച്ചു


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media