15 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചു; സര്‍ക്കാര്‍ അധ്യാപകന്‍ അറസ്റ്റില്‍
ചെന്നൈ: 15 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച സര്‍ക്കാന്‍ അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ രാനമാഥപുരത്താണ് സംഭവം. 9. 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. സ്‌കൂളില്‍ ശിശു സംരക്ഷണ സമിതി നടത്തിയ ബോധവത്കരണ പരിപാടിക്ക് ശേഷമായിരുന്നു ഇവരുടെ പരാതി. രണ്ട് അധ്യാപകര്‍ക്കെതിരെ ആയിരുന്നു പരാതി. ഒരാള്‍ ഒളിവിലാണ്.
കണക്കും സാമൂഹ്യശാസ്ത്രവും പഠിപ്പിക്കുന്ന രണ്ട് അധ്യാപകരെയാണ് പ്രതികള്‍്. ക്ലാസെടുക്കുന്നതിനിടെ അധ്യാപകര്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുമെന്നും മോശമായ രീതിയില്‍ തങ്ങളെ സ്പര്‍ശിക്കുമെന്നും സ്‌കൂള്‍ സമയം അവസാനിച്ചതിനു ശേഷം തങ്ങളെ ഫോണ്‍ വിളിക്കുമെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു. മറ്റേയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.