നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല: വിചാരണ കോടതി ജഡ്ജി
 


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുപയോഗിച്ച്  ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജഡ്ജി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും കോടതി അന്വേഷണസംഘത്തോട് വാക്കാല്‍ പറഞ്ഞു.

ഫൊറന്‍സിക് റിപ്പോര്‍ട് ഇന്ന് വിചാരണക്കോടതില്‍ സമര്‍പ്പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ പരാമര്‍ശങ്ങള്‍.  മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ആരുടേതാണ്, അതിന്റെ ടവര്‍ ലൊക്കേഷന്‍ എവിടെയാണ്, അന്ന് ഈ ടവര്‍ ലൊക്കേഷനില്‍ ആരൊക്കെയുണ്ടായിരുന്നു  തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം. ഇതിന്റെ പേരില്‍  കോടതിയെ സംശയത്തില്‍ നിര്‍ത്തുന്നത് ശരിയല്ല.  ഈ  ദൃശ്യങ്ങള്‍ കാണാന്‍ തനിക്ക് പ്രത്യേകിച്ച് താത്പര്യം ഒന്നുമില്ല.  ദൃശ്യങ്ങള്‍ കാണണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ തന്നോട് മൂന്നുനാലുവട്ടം ചോദിച്ചപ്പോഴും ബിഗ് നോ എന്നായിരുന്നു തന്റെ  മറുപടി. കേസിന്റെ  വിചാരണ ഘട്ടത്തിലാണ് ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്വം കോടതിയ്ക്കുളളത്.  നടിയെ ആക്രമിച്ച കേസിന്റെ  തുടരന്വേഷണം അവസാനിപ്പിക്കുന്നതില്‍ എന്തായി തീരുമാനമെന്നും കോടതി അന്വേഷണ സംഘത്തോട് ചോദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിച്ച് പകര്‍ത്തിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ വിചാരണ കോടതിയുടെ അടക്കം മൂന്നു കോടതികളുടെ പരിഗണനയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്.  വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19ന് ഉച്ചയ്ക്ക് 12.19നും 12.54നും മധ്യേ ജിയോ സിമ്മുളള വിവോ ഫോണിലിട്ടാണ് അവസാനമായി തുറന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  ക്രൈം ബ്രാഞ്ച് തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media