വീണ്ടും ആശ്വാസ വാര്‍ത്ത; 16 പേര്‍ക്ക് കൂടി നിപ നെഗറ്റീവ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 46 പേരുടെ ഫലമാണ് ഇതുവരെ നെഗറ്റീവായത്. 265 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 12 പേര്‍ രോഗലക്ഷണമുള്ളവരാണ്. 4995 വീടുകളില്‍ സര്‍വേ നടത്തി. 27536 ആളുകളില്‍ നിന്ന് വിവരശേഖരണം നടത്തി.44 പേര്‍ക്ക് പനി ലക്ഷണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള 265 പേരേയും ദിവസം മൂന്ന് തവണ ഫോണ്‍ വഴി ബന്ധപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പ്രദേശത്തെ വവ്വാലുകളെ പരിശോധിക്കാന്‍ പുണെയിലെ സംഘം നാളെ എത്തും. ഭോപ്പാല്‍ എന്‍വിഎല്‍ ടീം തലവന്‍ എത്തിയിട്ടുണ്ട്.