ഇന്ന് നേട്ടത്തിൽ വിപണി വ്യാപാരം ആരംഭിച്ചു
ഇന്ന് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് തരംഗം സെന്‍സെക്‌സിലും നിഫ്റ്റിയിലും രാവിലെ പ്രതിഫലിക്കുന്നുണ്ട്. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 320 പോയിന്റ് ഉയര്‍ന്ന് 52,170 എന്ന നിലയിലാണ് വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടത്. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,650 മാര്‍ക്കും തുടക്കത്തിലെ കയ്യടക്കി. സെന്‍സെക്‌സില്‍ രാവിലെ ടൈറ്റന്‍ കമ്പനി കുതിക്കുകയാണ്. 4 ശതമാനം മുന്നേറ്റം ടൈറ്റന്‍ ഓഹരികളില്‍ ദൃശ്യമാവുന്നു. തൊട്ടുപിറകില്‍ 2 ശതമാനം നേട്ടവുമായി റിലയന്‍സുമുണ്ട്. നിഫ്റ്റിയില്‍ വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹ സൂചിക 1 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് 29 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക കണക്കുകള്‍ പുറത്തുവിടാനിരിക്കുന്നത്. ജിഎസ്പിഎല്‍, അരവിന്ദ് ഫാഷന്‍സ്, എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ഉള്‍പ്പെടുന്ന പ്രമുഖ കമ്പനികള്‍ ഈ നിരയിലുണ്ട്.