ഉയര്‍ന്ന പ്രവര്‍ത്തന ലാഭം നേടി ഫെഡറല്‍ ബാങ്ക്.
ഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 1,135 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടി ഫെഡറല്‍ ബാങ്ക്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 932.38 കോടി രൂപയായിരുന്നു. 22 ശതമാനം വര്‍ധനവാണ് ലാഭത്തില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്. അതേസമയം നിഷ്‌ക്രിയ ആസ്തി നേരിിനുള്ള നീക്കിയിരിപ്പ് കൂടിയതിനാല്‍ അറ്റാദായം 8.4% കുറഞ്ഞ് 367.29 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 400.77 കോടിയായിരുന്നു അറ്റാദായം.
മൊത്തം വരുമാനം 4005.86 കോടിയായി ഉയര്‍ന്നു. മൊത്തം കിട്ടാക്കടം മൊത്തം വായ്പകളുടെ 3.50% ആണ്. ഏപ്രില്‍ജൂണ്‍ പാദത്തിലെ കിട്ടാക്കടം 1.23%. ഇതിനായുള്ള നീക്കിയിരിപ്പ് 641.83 കോടിയാണ്. മൊത്തം ബിസിനസ് 2,99,158.36 കോടി രൂപയിലെത്തി; 8.30 % വളര്‍ച്ച. അറ്റ പലിശ വരുമാനം 9.41% വര്‍ധിച്ച് 1,418 കോടി രൂപയായി.
വെല്ലുവിളികള്‍ നിറഞ്ഞ സാമ്പത്തിക കാലഘട്ടത്തിലാണ് ഉയര്‍ന്ന ത്രൈമാസ പ്രവര്‍ത്തന ലാഭം നേടാന്‍ കഴിഞ്ഞതെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറിം സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയിലേക്കുള്ള വ്യക്തിഗത റെമിറ്റന്‍സിന്റെ ഫെഡറല്‍ ബാങ്ക് വഴിയാണ് എന്നത് പ്രവാസികള്‍ക്കു തങ്ങളോടടുള്ള താല്‍പര്യത്തിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.