നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് സൂചികകള്‍



മുംബൈ: വാരാദ്യം നേട്ടം നിലനിര്‍ത്തി ഓഹരി സൂചികകള്‍. അതേസമയം തുടക്കത്തിലെ കുതിപ്പ് നിലനിര്‍ത്താന്‍ സൂചികകള്‍ക്കായില്ല. ബാങ്കിങ് ഓഹരികളിലെ ലാഭമെടുപ്പു തുടര്‍ന്നതാണ് വിപണികള്‍ക്ക് ക്ഷീണമായത്. ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വളര്‍ച്ച സൂചകങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന ധനമന്ത്രിമാരെ കാണും. ഒക്ടോബറിലെ വ്യാപാര റിപ്പോര്‍ട്ടുകള്‍ വിപണി സമയങ്ങള്‍ക്കു ശേഷം പുറത്തുവരവനിരിക്കുന്നതും ലാഭമെടുപ്പിന് നിക്ഷേപകരെ പ്രേരിപ്പിച്ചു. സെന്‍സെക്സ് 32.02 പോയിന്റ് നേട്ടത്തില്‍ 60,718.71 ലും നിഫ്റ്റി 6.70 പോയിന്റ് ഉയര്‍ന്ന് 18,109.45 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചികകള്‍ നഷ്ടത്തിലേക്കു നീങ്ങാതിരുന്നത് പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ന് വിപണികളില്‍ ലിസ്റ്റ് ചെയ്ത മൂന്നു ഓഹരികളില്‍ രണ്ടെണ്ണം മികച്ച നേട്ടമുണ്ടാക്കി. പോളിസി ബസാര്‍ ഓഹരികള്‍ 22.68 ശതമാനം നേട്ടത്തോടെ 1,202.3 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിഗാച്ചി ഇന്‍ഡസ്ട്രീസ് ഓഹരികളാണ് നിക്ഷേപകരെ ആവേശത്തിലാഴ്ത്തിയത്. 267.18 ശതമാനം നേട്ടം കൈവരിച്ച ഓഹരികള്‍ 598.5 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 163 രൂപ മാത്രമായിരുന്നു ഐ.പി.ഒ. വില. അതേസമയം എസ്.ജെ.എസ്. എന്റര്‍പ്രൈസസ് നിരാശപ്പെടുത്തി. ലിസ്റ്റിങ് ദിനം 5.87 ശതമാനം നഷ്ടത്തില്‍ 510.2 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 15 എണ്ണം നേട്ടമുണ്ടാക്കി. പവര്‍ഗ്രിഡ്, ഐ.ടി.സി, ഏഷ്യന്‍ പെയിന്റ്സ്, നെസ്ലെ ഇന്ത്യ, കോട്ടക് ബാങ്ക്, ടി.സി.എസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡോ. റെഡ്ഡീസ് ലാബ്, എന്‍.ടി.പി.സി, സണ്‍ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി, ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി. ഓഹരികള്‍ നേട്ടമുണ്ടാക്കി. എച്ച്.സി.എല്‍. ടെക്, ടൈറ്റാന്‍, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, അള്‍ട്രാടെക് സിമെന്റ്, ടെക് മഹീന്ദ്ര, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, എസ്.ബി.ഐ.എന്‍, ബജാജ് ഓട്ടോ, മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടം വരിച്ചു.


കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന കമ്പനികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് നിക്ഷേപകരെ ആകര്‍ഷികക്ാന്‍ സാധിച്ചിരുന്നില്ല. ഇതും തളര്‍ച്ചയ്ക്കു വഴിവച്ചു. എന്നാല്‍ പ്രീ സെക്ഷനില്‍ സെന്‍സെക്സ് 350 പോയിന്റോളം നേട്ടം കൈവരിച്ചിരുന്നു. രാജ്യാന്തര വിപണികളുടെ തിരിച്ചുവരവ് തന്നെയാണ് നിക്ഷേപകര്‍ക്ക് ആശ്വാസമാകുന്നത്. യു.എസ്. പണപ്പെരുപ്പം 30 വര്‍ഷത്തെ ഉയരങ്ങളിലെത്തിയതാണ് കഴിഞ്ഞയാഴ്ച വിപണികളുടെ തളര്‍ച്ചയ്ക്കു പ്രധാനമായും വഴിവച്ചത്. വിദേശീയര്‍ നിക്ഷേപങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍ വാരാന്ത്യം തിരിച്ചുവരവുകളുടെ സൂചന സൂചികകള്‍ നല്‍കിയിരുന്നു.

ചൈനീസ് വിപണികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കെ ഏഷ്യന്‍ സൂചികകളില്‍ ഉണര്‍വ് പ്രകടമാണ്. വെള്ളിയാഴ്ച പുറത്തുവന്ന സെപ്റ്റംബറിലെ ഇന്ത്യന്‍ വ്യവസായിക ഉല്‍പ്പാദന കണക്കുകളും ഒക്ടോബറിലെ പണപ്പെരുപ്പ റിപ്പോര്‍ട്ടും വിപണികള്‍ക്കു കരുത്തേകുന്നുണ്ട്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയിന്‍ പണപ്പെരുപ്പം ഒക്ടോബറില്‍ 4.48 ശതമാനമാണ്. സെപ്റ്റംബറിലെല്‍ 4.35 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ നാമമാത്രമായ വര്‍ധന മാത്രമാണ് ഉണ്ടായത്.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചത് പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുമെന്നാണു വിലയിരുത്തല്‍. അതിനാല്‍ തന്നെ റിസര്‍വ് ബാങ്ക് അടുത്ത യോഗത്തിനും അടിസ്ഥാന നിരക്കുകള്‍ തുടര്‍ന്നു വിപണികള്‍ക്കു കരുത്തേകുമെന്നാണു വിലയിരുത്തല്‍. ബാങ്കിങ്, ഫാര്‍മ, റിയല്‍ എസ്റ്റേറ്റ് ഓഹരികളാണ് കഴിഞ്ഞയാഴ്ച തളര്‍ന്നത്. അതേസമയം ഐടി, ഊര്‍ജം, ഇന്‍ഫ്രാ ഓഹരികള്‍ നേട്ടം കൈവരിച്ചിരുന്നു. വെള്ളിയാഴ്ച വിപണി സമയങ്ങള്‍ക്കു ശേഷം നിക്ഷേപ ശ്രദ്ധ ആകര്‍ഷിച്ച ചില ഓഹരികളും കമ്പനികളുമുണ്ട്. മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട നാല്‍കോ, പി.ഐ. ഇന്‍ഡസ്ട്രീസ്, ഇന്‍ഫോ എഡ്ജ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, അപ്പോളോ ഹോസ്പിറ്റല്‍, സിറ്റി യൂണിയന്‍ ബാങ്ക്, ഫോര്‍ടിസ്, പരാസ് ഡിഫെന്‍സ് ഓഹരികള്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. അതേസമയം നഷ്ടം വരിച്ച ഹഏറോ മോട്ടോകോര്‍പ്, കോള്‍ ഇന്ത്യ, അശോക് ലൈലാന്‍ഡ്, അമര രാജ ബാറ്ററീസ്, ജെ.കെ. സിമെന്റ്, ഐ.പി.സി.എ. ലബോറട്ടറീസ്, മണപ്പുറം ഫിനാന്‍സ്, ഗ്രാനുലസ് ഇന്ത്യ, ബി.ഇ.എം.എല്‍, നൈക ഓഹരികളില്‍ സമ്മര്‍ദത്തിനു സാധ്യതയുണ്ട്.

കോവിഡിന് മുമ്പുള്ള രീതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്ന ഐ.ആര്‍.സി.ടി.സി, 46.84 ലക്ഷം കോടി രൂപ ഓഹികള്‍ വഴി കണ്ടെത്താന്‍ അനുമതി ലഭിച്ച റൂട്ട് മൊബൈല്‍, പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന ശില്‍പ മെഡികെയര്‍, ഡല്‍ഹി മേഖലയിലെ സി.എന്‍.ജി. വില ഉയര്‍ത്തിയതു വഴി ഐ.ജി.എല്‍, എം.എസ്.ടി.സി, ടാറ്റ കോഫീ, സി.സി.എല്‍. പ്രൊഡക്ട്‌സ് ഓഹരികളിലും വരും ദിവസങ്ങളില്‍ ചലനങ്ങള്‍ പ്രതീക്ഷിക്കാം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media