സൈബര്‍ ലോകത്തെ ഇരുളിന്റെ കഥകളുമായി സിടിആര്‍എല്‍
ദില്ലി: വിക്രമാദിത്യ മോട്വാനി സംവിധാനം ചെയ്യുന്ന CTRL എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ബുധനാഴ്ച പുറത്തിറങ്ങി. സൈബര്‍ ലോകത്തിന്റെയും സാങ്കേതികവിദ്യയുടെയും ഇരുണ്ട ലോകത്തേക്ക് ആഴത്തില്‍ ഇറങ്ങുന്നു ഒരു കഥയാണ് ചിത്രം പറയുന്നത്. അനന്യ പാണ്ഡെ അവതരിപ്പിക്കുന്ന നെല്ല എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.

അനന്യ പാണ്ഡേയുടെ നെല്ല എന്ന കഥാപാത്രവും വിഹാന്‍ സമത്തിന്റെ ജോ എന്ന കഥാപാത്രവും പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തിന്റെ ഒരോ നിമിഷവും സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. അതിനാല്‍ തന്നെ ഇരുവര്‍ക്കും വലിയ ആരാധക വൃന്ദം തന്നെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു. ശരിക്കും ഈ ഫാന്‍സ് ഇവരുടെ ജീവിതം ഏറ്റെടുക്കുകയാണ്. 

എന്നാല്‍ ജോ തന്നെ ചതിച്ചെന്ന് ഒരു ഘട്ടത്തില്‍ നെല്ല മനസിലാക്കുന്നു. ഇതും സോഷ്യല്‍ മീഡിയ വഴി തന്നെ പുറത്ത് എത്തുന്നു. ഇവരെ രണ്ടുപേരെയും ആഘോഷിച്ച ആരാധക വൃന്ദം തന്നെ ഇവരെ പരിഹസിക്കുന്നു. ഇതോടെ നെല്ല പൂര്‍ണ്ണമായും തകരുന്നു. ഈ വിഷമഘട്ടത്തില്‍ നിന്നും മറികടക്കാന്‍ ഒരു എഐയുടെ സഹായം തേടുന്നു. പിന്നീട് ഈ എഐ നെല്ലയുടെ ജീവിതത്തിലുണ്ടാക്കുന്ന അസാധാരണ സംഭവങ്ങളാണ്  സിടിആര്‍എല്‍ എന്ന ചലച്ചിത്രം. 

നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം എത്തുന്നത്. ഒക്ടോബര്‍ 4ന് ചിത്രം റിലീസാകും. എന്തായാലും ട്രെയിലറിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. അനന്യ പാണ്ഡേ അടുത്തിടെ ഇറങ്ങിയ ആമസോണ്‍ സീരിസ് കോള്‍ മീ ബേയ്ക്ക് ശേഷം വീണ്ടും ഒടിടിയില്‍ സജീവമാകുകയാണ് ഈ ചിത്രത്തിലൂടെ. നിഖില്‍ ദിവേദിയും, ആര്യ എ.മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം ഖേല്‍ മേ ഖേല്‍ എന്ന ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി അനന്യ അഭിനയിച്ചിരുന്നു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media