വിപണി നേട്ടം നിലനിര്‍ത്തി; സെന്‍സെക്‌സ് 54,493 ലും നിഫ്റ്റി 16,295 ലും ക്ലോസ് ചെയ്തു
മുംബൈ:തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 123.07 പോയന്റ് നേട്ടത്തില്‍ 54,492.84 ലും നിഫ്റ്റി 35.80 പോയന്റ് ഉയര്‍ന്ന് 16,294.60ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
എഫ്എംസിജി, ഐടി ഓഹരികളിലെ നിക്ഷേപക താല്‍പര്യവും ആഗോള കാരണങ്ങളുമാണ് വിപണിയെ നേട്ടം നിലനിര്‍ത്താന്‍ സഹായിച്ചത്.
ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്സ്, ഐടിസി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍ ഒരു ശതമാനം നേട്ടമുണ്ടാക്കി. ഐടി 0.7ശതമാനം ഉയര്‍ന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടു ശതമാനം താഴ്ന്നു. മിഡ്ക്യാപില്‍ നേട്ടമുണ്ടായില്ല. സ്മോള്‍ ക്യാപാകട്ടെ 0.4ശതമാനം നഷ്ടംനേരിട്ടു.
ഡോളറിനെതിരെ രൂപയുടെ മൂല്യം 74.17 നിലവാരത്തില്‍ ക്ലോസ്ചെയ്തു. 74.14-74.18 നിലവാരത്തിലായിരുന്നു വ്യാപാരംനടന്നത്.