ഒട്ടേറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഭക്ഷ്യ വസ്തുവാണ് കാരറ്റ് ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളമടങ്ങിയ കാരറ്റ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ എ കാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ ശരീരത്തിന് ലഭ്യമാകുന്നത് കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
കാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നതും നല്ലതാണ്. കാരറ്റ് ജ്യൂസില്‍ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തും. പ്രമേഹ രോഗികള്‍ക്ക് കാരറ്റ് ജ്യൂസ് അത്യുത്തമമാണ്. കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിച്ച് നിര്‍ത്തി ഹൃദയാരോഗ്യം സംരക്ഷിക്കാനും കാരറ്റിന് കഴിയും. ധാരാളം ഫൈബറും കുറഞ്ഞ കലോറിയുമാണ് കാരറ്റില്‍ അടങ്ങിയിട്ടുള്ളത്. അതിനാല്‍ വണ്ണം കറുയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യാരറ്റ് നല്ലതാണ്. ബീറ്റ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കാരറ്റ് നല്ലതാണ്.
L