രാജ്യത്ത് ഇന്ന് ഇന്ധനവില ഇന്നും വര്‍ധിച്ചു.
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസല്‍ ലീറ്റിന് 13 പൈസയും വീതം എണ്ണക്കമ്പനികള്‍ ബുധനാഴ്ച്ച കൂട്ടി. ഇതോടെ രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96.66 രൂപയായി നിരക്ക്. ഡീസല്‍ നിരക്ക് 87.28 രൂപയും. മെയ് നാലിന് ശേഷം 25 തവണയാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ഇക്കാലയളവില്‍ പെട്രോള്‍ ലീറ്ററിന് 5.97 രൂപയും ഡീസല്‍ ലീറ്ററിന് 6.38 രൂപയും വീതം ഇതുവരെ കൂടി.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയും വിദേശ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഓസിഎല്‍), ഹിന്ദുസ്താന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) കമ്പനികള്‍ പ്രതിദിനം എണ്ണവില പുതുക്കുന്നത്. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് വില 102.82 രൂപയായി. ഡീസല്‍ വില 94.84 രൂപയിലുമെത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വില രേഖപ്പെടുത്തുന്നത്. ഇവിടെ പെട്രോളിന് 107.79 രൂപയും ഡീസലിന് 100.51 രൂപയുമാണ് ഇന്നത്തെ നിരക്ക്.