ആദ്യ റൗണ്ടില്‍ നാക് എപ്ലസ് നേടുന്ന രാജ്യത്തെ ആദ്യ ഡന്റല്‍ കോളജ്
 

കെ.എം.സി.ടി ഡന്റല്‍ കോളജിന് നാക് എപ്ലസ് ബഹുമതി 


 


കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായ കെഎംസിടി ഡെന്റല്‍ കോളേജിന് നാഷണല്‍ അക്രെഡിറ്റേഷന്‍ ആന്റ് അസ്സസ്സ്മെന്റ് കൗണ്‍സിലിന്റെ ( നാക്) എപ്ലസ് ബഹുമതി.  ആദ്യ തവണ വിലയിരുത്തലില്‍ തന്നെ നാക് എപ്ലസ് ബഹുമതി കരസ്ഥമാക്കുന്ന  രാജ്യത്തെ പ്രഥമ ഡന്റല്‍ കോളജാണ് കെ.എം.സിടി.  . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേന്മയും ഗുണനിലവാരവും വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തില്‍ അക്രഡിറ്റേഷന്‍ നല്‍കുന്ന യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ (യുജിസി) ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഏജന്‍സിയാണ് നാക് 

ഇന്ത്യയിലെ 318 ഡെന്റല്‍ കോളേജുകളില്‍ കല്പിത സര്‍വ്വകലാശാലകള്‍ ഒഴികെ 26 സ്വതന്ത്ര കോളേജുകള്‍ക്ക് മാത്രമാണ് നാക്  അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ പഠന-പാഠ്യേതര കാര്യങ്ങളിലെ ഗുണനിലവാരത്തിന്റെ പേരില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ സ്ഥാപനമായ കെ.എം.സി.ടി  ഗ്രൂപ്പിന്റെ ഭാഗമാണ്  ഡെന്റല്‍ കോളേജ്. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും ഉന്നത നിലവാരം പുലര്‍ത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് കെ.എം,സിടി ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. മൊയ്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നമ്മുടെ രാജ്യത്തും ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന്  ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനുകളുടെ ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോക്ടര്‍ കെ.എം. നവാസ് പറഞ്ഞു.

ബിഡിഎസ്സ് കോഴ്സിന് 100 സീറ്റുകളും, എട്ട് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി 34 എംഡിഎസ്  സീറ്റുകളുമുള്ള കെ.എം.സിടി ഡെന്റല്‍ കോളേജ് 2006-ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 2013-ലാണ് എംഡിഎസ് കോഴ്സുകള്‍ ആരംഭിക്കുന്നത്. കേരള ആരോഗ്യ സര്‍വകാലശാലയില്‍ അഫിലിയേറ്റു ചെയ്ത കോളേജിലെ പ്രവേശനം 100 ശതമാനവും സര്‍ക്കാരിന്റെ അലോട്ട്മെന്റ് വഴിയാണ്. കെ.എം.സി.ടി ഗ്രൂപ്പിന് കെ.എം.സി.ടി ഡെന്റല്‍ കോളേജ് കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു
വാര്‍ത്താ സമ്മേളനത്തില്‍  പ്രിന്‍സിപ്പല്‍ ഡോ. മനോജ് കുമാര്‍ കെ. പി, കെ. എന്‍. സലീം, ഡോക്ടര്‍ സന്തോഷ്, ഡോക്ടര്‍ അമിത് അദ്യന്തയ, അഡ്മിനിസ്ട്രേറ്റര്‍ സുജാത  എന്നിവര്‍ പങ്കെടുത്തു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media