ഗ്യാസ് സിലിണ്ടര്‍ പേടിഎം വഴി ബുക്ക് ചെയ്താല്‍ 900 രൂപ വരെ ക്യാഷ്ബാക്ക്
പാചക ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിലൂടെ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് പെടിഎം. രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ ഉയരുന്നതിനിടെയിലാണ് പെടിഎമ്മിന്റെ ഓഫര്‍ പ്രഖ്യാപനം. നിലവില്‍ 14.2 കിലോഗ്രാം പാചക ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 834.5 രൂപയാണ്. എന്നാല്‍ പേടിഎം, വഴി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യ്താല്‍് 900 രൂപ ക്യാഷ്ബാക്ക് ലഭ്യമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ട്വീറ്റില്‍ പേടിഎം ഓഫറിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചത്. ഓഫര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പേടിഎം വഴി സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
പേടിഎമ്മിലൂടെ ബുക്ക് ചെയ്യുന്ന വിധം
ഫോണില്‍ പേടിഎം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്യുക. സിലിണ്ടര്‍ ബുക്കിംഗ് എന്ന ഓപ്ഷനിലേക്ക് പോയി ഭാരത് ഗ്യാസ്, ഇന്‍ഡെയ്ന്‍ ഗ്യാസ്, എച്ച്പി ഗ്യാസ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ നിന്ന് നിങ്ങളുടെ ഗ്യാസ് ഏജന്‍സി തെരഞ്ഞെടുക്കുക. ശേഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ എല്‍പിജി ഐഡി അല്ലെങ്കില്‍ ഉപഭോക്തൃ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും നല്‍കുക. അതിന് ശേഷം കണ്ടിന്യൂ ബട്ടണ്‍ ക്ലിക്ക് ചെയ്ത് പേയ്മെന്റ് നടത്തുക.
പേടിഎം വഴി എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ആദ്യ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. എന്നിരുന്നാലും, 3 എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്കിന് 10 രൂപ മുതല്‍ 900 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കാം