വിപണി ഇന്ന് നേട്ടത്തോടെ തുടക്കം ; സെൻസെക്സ് 392 പോയന്റ് ഉയരത്തിൽ
മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്സ് 392 പോയന്റ് ഉയർന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തിൽ 17,732ലുമാണ് വ്യാപാരം ആരംഭിച്ചത്.
വിദേശ നിക്ഷേപകരോടൊപ്പം ആഭ്യന്തര നിക്ഷേപകരും വിപണിയിൽ സജീവമായി ഇടപെട്ടതാണ് വിപണിയിൽ പ്രതിഫലിച്ചത്.
ഐടിസി, ബജാജ് ഫിനാൻസ്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, അദാനി പോർട്സ്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, എൻടിപിസി, ഹിൻഡാൽകോ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഐടി, ഫാർമ തുടങ്ങിയ സെക്ടറുകളാണ് നേട്ടത്തിൽ. മീഡിയ, മെറ്റൽ സൂചികകൾ നഷ്ടത്തിലുമാണ്. 5344 കോടി രൂപയാണ് മൂന്നിദിവസത്തിനിടെ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിലറക്കിയത്.