സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജയില്‍ പങ്കെടുത്ത് നരേന്ദ്ര മോദി
 



ദില്ലി: സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടത്തിയ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തത്.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വസതിയില്‍ സന്ദര്‍ശിച്ചത് വിവാദത്തില്‍. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന അഭിഭാഷകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത്. ഭരണഘടനാ വിരുദ്ധ നടപടിയാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം എം.പി അരവിന്ദ് സാവന്ത് പറഞ്ഞു

ഇന്നലെ വൈകിട്ടാണ് ചീഫ് ജസ്റ്റിസിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ മോദിയെത്തിയത്. ഗണേശ ചതുര്‍ത്ഥിയോട് അനുബന്ധിച്ച് വസതിയില്‍ നടത്തിയ പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തു.

മോദിയുടെ സന്ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ആദ്യം രംഗത്തിറങ്ങിയത് മുതിര്‍ന്ന അഭിഭാഷകനായ ഇന്ദിരാ ജയ്സിങ് ആയിരുന്നു. നീതിന്യായ വ്യവസ്ഥയും ഭരണ നിര്‍വഹണ വ്യവസ്ഥയും തമ്മിലുള്ള അധികാര വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച കാട്ടി.

അദ്ദേഹത്തിലെ വിശ്വാസം ഇല്ലാതായെന്നും അവര്‍ തുറന്നടിച്ചു. പരസ്യമായി ചീഫ് ജസ്റ്റിസ് കാട്ടിയ ഈ വിട്ടുവീഴ്ചയില്‍ സുപ്രീംകോടതി ബാര്‍ അസോസോസിയേഷന്‍ അപലപിക്കണം എന്ന് പ്രസിഡന്റ് കപില്‍ സിബലിനോട് ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media