പാലക്കാട്: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ഇന്നാരംഭിക്കും. വൈകിട്ട് 7.10ന് പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്നാണ് സര്‍വീസ്. ഫെബ്രുവരിയില്‍ കൂടുതല്‍ സര്‍വീസുകള്‍ കേരളത്തില്‍ നിന്ന് അയോധ്യയിലേക്ക് നടത്തും.
കേരളത്തില്‍ നിന്നുള്ള ആദ്യ ആസ്ത സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അയോദ്ധ്യയിലേക്ക് ഇന്ന് പുറപ്പെടും. പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനില്‍ നിന്ന് വൈകിട്ട് 7.10നാണ് ട്രെയിന്‍ പുറപ്പെടുന്നത്. 54 മണിക്കൂര്‍ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലര്‍ച്ചെ രണ്ടിന് ട്രെയിന്‍ അയോധ്യയില്‍ എത്തും. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ്.
ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സര്‍വീസ് ഉണ്ട്. തിരുനെല്‍വേലിയില്‍ നിന്ന് ഫെബ്രുവരി ഒന്നിന് അയോധ്യയിലേക്ക് പുറപ്പെടുന്ന ട്രെയിന് കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം ടൗണ്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.