തൊഴില്‍ പരിഷ്‌കരണം: ആംനസ്റ്റിയെ തള്ളി ഖത്തര്‍
ദോഹ: തൊഴില്‍ നിയമ പരിഷ്്കരണങ്ങള്‍ പ്രയോഗവത്ക്കരിക്കുന്നതില്‍ ഖത്തര്‍ പരാജയപ്പെടുന്നുവെന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ആരോപണം ഖത്തര്‍ തള്ളി. റിയാലിറ്റി ചെക്ക് 2021: എ ഇയര്‍ ടു 2022 എന്ന പേരില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് തെറ്റും അവാസ്തവവുമാണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
2020 സെപ്തംബറില്‍ തൊഴില്‍ മാറുന്നതു സംബന്ധിച്ച് തടസങ്ങള്‍ നീക്കിയതിനു ശേഷം ഇതുവരെയായി 2,42,870 പേര്‍ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറിയതും തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചതിലൂടെ പുതിയ മിനിമം വേതന നിയമപ്രകാരം നാല് ലക്ഷത്തിലധികം പേര്‍ നേരിട്ട് ഗുണഭോക്താക്കളായതും ആംനസ്റ്റി റിപ്പോര്‍ട്ട് കണ്ടില്ലെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി.