മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നതിന് ബെവ്കോ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.
എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയുന്ന വാക്ക് ഇന്‍ ഷോപ്പുകള്‍ പരിഗണനയിലാണെന്നും സര്‍ക്കാര്‍ അറിയിച്ചു.