തിരുവനന്തപുരം: ഏക സിവില്‍കോഡിനെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ഏക സിവില്‍ കോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ലെന്നും ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ഏക സിവില്‍ കോഡിലൂടെ വിവാഹനിയമങ്ങള്‍ ഏകീകരിക്കപ്പെടുമെന്ന് അഭിപ്രായപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്‍ മുസ്ലിം വിവാഹങ്ങളില്‍ എത്ര പേര്‍ വധുവിന് മെഹര്‍ നല്‍കുന്നുണ്ടെന്നും ചോദിച്ചു.
ഹിജാബ് നിരോധനം പൂര്‍ണമായും പിന്തുണക്കുന്നുവെന്നും വ്യക്തമാക്കിയ ഗവര്‍ണര്‍ താന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കില്ലെന്നും വ്യക്തമാക്കി. മുസ്ലീമിന്റെ നിറമല്ല പച്ചയെന്ന് പറഞ്ഞ അദ്ദേഹം താന്‍ സംസാരിക്കുന്നത് ഖുറാന്‍ അടിസ്ഥാനമാക്കിയാണെന്നും വിവരിച്ചു. മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
്