കോഴിക്കോട്: സാഫി ഇന്‍സ്റ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡി യുജിസിയുടെ ഓട്ടോണമസ് (സ്വയംഭരണം) പദവി കൈവരിച്ചിരിക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര നിര്‍ണയ ഏജന്‍സിയായ നാഷണല്‍ അസസ്‌മെന്റ്‌റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) ഏറ്റവും ഉയര്‍ന്ന അംഗീകാരമായ എ പ്ലസ് പ്ലസ് ഗ്രേഡ് സാഫി കഴിഞ്ഞ വര്‍ഷം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് കോളജിനെ തേടി ഓട്ടോണമസ് പദവിയും എത്തുന്നത്. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ തന്നെ നാകിന്റെ എ.എസ് ലഭിച്ച ആദ്യ ആര്‍ട് ആന്‍ഡ് സയന്‍സ് സ്ഥാപനമാണ് സാഫി ഇന്‍സ്റ്റിറ്റൂട്ട് ഓഫ് അഡ്വാന്‍സ്റ്റ് സ്റ്റഡി. 354 പോയന്റ് നേടിയാണ് സാഫി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഈ നേട്ടം കൈവരിച്ചത്.
മലബാറിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ബ്രാന്‍ഡ് മോഡലായി മുദ്ര പതിപ്പിച്ച സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് (ഓട്ടോണമസ്). ഇതിനോടകം തന്നെ മലേഷ്യയിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയുമായി ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധാരണാ പത്രം ഒപ്പു വയ്ക്കുകയും ഗവേഷണകേന്ദ്രമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ ഇന്‌സ്ടിട്യൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സാഫി പങ്കെടുത്തു വരുന്നു. കൂടുതല്‍ വിദേശ യൂണിവേഴ്‌സിറ്റികളുമായി സാഫി ഇന്‍സ്റ്റിറ്റൂട്ടിനെ ലിങ്ക് ചെയ്ത് ആധുനിക ഗവേഷണ മേഖലയില്‍ മാതൃകം സ്ഥാപനമാക്കി മാറ്റിയെടുക്കുമെന്ന് സാഫി ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.ശാസ്ത്രം സാമൂഹിക ശാസ്ത്രം, ആര്‍ട്ട് ആന്‍ഡ് കോമേഴ്സ് തുടങ്ങിയ വിഷയങ്ങളിലായി 13 ബിരുദ കോഴ്‌സുകും 7 ബിരുദാനന്തര കോഴ്‌സുകളും സാഫി വാഗ്ദാനം ചെയ്യുന്നു. പഠന - ഗവേഷണ മേഖലയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിവിധ റാങ്കുകള്‍ തുടര്‍ച്ചയായി സാഫി ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് കരസ്ഥമാക്കിയിട്ടുണ്ട്.
സാഫിയുടെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയിലും സാമൂഹിക പ്രതിബദ്ധതയിലൂന്നിയ നിരവധി പദ്ധതികളുടെ നടത്തിപ്പിലും മാനേജ്മെന്റ് ബദ്ധശ്രദ്ധരാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഇ.പി. ഇമ്പിച്ചിക്കോയ പറഞ്ഞു വ്യത്യസ്ത സാമൂഹ്യ മേഖലകളില്‍ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള നേത്യപാഠവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്ന 'ലീഡേഴ്സ് അക്കാദമി' സാഫിയുടെ സവിശേഷ പദ്ധതിയാണ്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് അന്തര്‍ദേശീയ പരിശീലനങ്ങള്‍ ഈ പദ്ധതി വഴി നല്‍കി വരുന്നു.
സാഫി ഐ. എ. എസ് അക്കാദമി, വിവിധങ്ങളായ മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച പി എം .എ സാഫി ഹ്യൂമന്‍ റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യാപക വിദ്യാര്‍ത്ഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസര്‍ച്ച് ഡയറക്ടറേറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ നിലവില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് . ചുരുങ്ങിയ കാലം കൊണ്ട് യു.ജി.സി 2 (f) അംഗികാരം, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ എന്നിവ സാഫി നേടിയിട്ടുണ്ട്.
1
സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വര്‍ഷം തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നാലു വര്‍ഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നുണ്ട്. ജോലി സാധ്യതയുള്ള സ്‌പെഷ്യലൈസ്ഡ് ഫീല്‍ഡുകളില്‍ സമഗ്രമായ കൂടുതല്‍ കോഴ്സുകള്‍ തുടങ്ങുകയാണ് ലക്ഷ്യം. വരാനിരിക്കുന്ന അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ സാഫിയില്‍ ആരംഭിച്ചു. കോളേജ് സ്വയംഭരണാധികാരമുള്ളതിനാല്‍.എല്ലാ നടപടിക്രമങ്ങളും കോളേജ് വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും നടക്കുക പ്രവേശനത്തിനോ പ്രവേശനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കോ, കോളേജ് വെബ്സൈറ്റ് http://sias.edu.in/ സന്ദര്‍ശിക്കണം.
വാര്‍ത്താ സമ്മേളനത്തില്‍ സാഫി വൈസ് ചെയര്‍മാന്‍ പി.കെ.അഹമ്മദ്, ജനറല്‍ സെക്രട്ടറി എം.എ. മെഹബൂബ്, ട്രാന്‍സ്‌ഫോര്‍മേഷന്‍ കമ്മറ്റി പ്രസിഡന്റ് സി.എച്ച്. അബ്ദുള്‍ റഹീം, ട്രഷറര്‍ സി.പി. കുഞ്ഞിമുഹമ്മദ്, ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ കേണല്‍ നിസാര്‍ അഹമ്മദ് സീതി എന്നിവര്‍ പങ്കെടുത്തു.