ശ്രീലങ്കൻ തുറമുഖ നിര്‍മാണത്തിൽ പങ്കാളിയായി അദാനി ഗ്രൂപ്പ്.
ശ്രീലങ്കയിലാണ് അദാനി ഗ്രൂപ്പിന്റെ അടുത്ത വമ്പന്‍ പദ്ധതി. 750 ദശലക്ഷം ഡോളറിന്റെ തുറമുഖ നിര്‍മാണത്തിലാണ് അദാനി ഗ്രൂപ്പ് പങ്കാളിയാകുന്നത്. ശ്രീലങ്കയിലെ ഏറ്റവും വലിയ കണ്‍ഗ്ലോമറേറ്റ് ആയ ജോണ്‍ കീല്‍സ് ഹോള്‍ഡിങ്‌സ് പിഎല്‍സിയുമായി ചേര്‍ന്നാണിത്.
ഇന്ത്യയിലെ തുറമുഖ വാണിജ്യ മേഖലയുടെ 30 ശതമാനവും ഇന്ന് അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. അദാനി ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് ആണ് ശ്രീലങ്കയില്‍ തുറമുഖ നിര്‍മാണത്തില്‍ പങ്കാളികളാകുന്നത്. അദാനി ഗ്രൂപ്പിന്റെ ആദ്യത്തെ വിദേശ പദ്ധതിയാണിത്.35 വര്‍ഷത്തേക്കാണ് കരാര്‍. കൊളംബോ തുറമുറത്തിന്റെ വെസ്റ്റ് കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മാണത്തിനും നടത്തിപ്പുനും ആണ് കരാര്‍. 50 ദശലക്ഷം ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പ്രൊജക്ട് എന്നാണ് ശ്രീലങ്കന്‍ പോര്‍ട് അതോറിറ്റി വ്യക്തമാക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് അയ്യായിരത്തി അഞ്ഞൂറ് കോടി രൂപ വരും ഇത്.വലിയ പ്രതീക്ഷയോടെ ആണ് അദാനി ഗ്രൂപ്പ് ഈ നീക്കത്തെ കാണുന്നത്.