സിബിഎസ്ഇ 12-ാം ക്ലാസ് ചോദ്യപേപ്പര്‍ വിവാദത്തില്‍
ദില്ലി: സിബിഎസ്ഇ 12 ക്ലാസ് സോഷ്യോളജി ചോദ്യപേപ്പര്‍ വിവാദത്തില്‍. 2002 ലെ ഗുജറാത്തിലുണ്ടായ മുസ്ലിം വിരുദ്ധ കലാപം ഏത് സര്‍ക്കാരിന്റെ കീഴിലാണ് നടന്നതെന്ന ചോദ്യമാണ് വിവാദമായത്. ചോദ്യം മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു. എന്നാല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും പൂര്‍ണ്ണമായും സിലബസിന് അകത്ത് നിന്ന് തന്നെയാണ് ചോദ്യം എന്നുമാണ് സോഷ്യോളജി അധ്യാപകരുടെ നിലപാട്.
ചോദ്യപേപ്പറിലെ സെക്ഷന്‍ എ-യും സി-യും നേരിട്ടുള്ള ചോദ്യങ്ങളായിരുന്നുവെങ്കില്‍ സെക്ഷന്‍ ബി- യിലേത് അല്‍പം വളഞ്ഞുള്ള ചോദ്യങ്ങളായിരുന്നുവെന്ന് ഗാസിയാബാദില്‍ നിന്നുള്ള സോഷ്യോളജി അധ്യാപകന്‍ പറയുന്നു. ചോദ്യ പേപ്പറിലെ ചില ചോദ്യങ്ങള്‍ സിലബസില്‍ നിന്നുള്ളതാണെന്നും എന്നാല്‍ ചിലത് പുറമേ നിന്നുള്ളതാണെന്നുമാണ് വിമര്‍ശനം.