വയനാട് പുനരധിവാസത്തിന് കേരളത്തിന്റെ ദുരന്ത നിവരണ ഫണ്ടില്‍ പണം ഉണ്ടെന്ന് ആവര്‍ത്തിച്ച് കേന്ദ്രം
 


കൊച്ചി: വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നതായി സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അങ്ങനെ അല്ലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര നിലപാടില്‍ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയരുമ്പോള്‍ കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ടെന്നാണ് ബിജെപിയുടെ പ്രതികരണം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിക്ക് അയച്ച് കത്ത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ വിമര്‍ശനം തുടര്‍ന്നത്. ദുരന്തമുണ്ടായി 4 മാസം പിന്നിട്ടുമ്പോഴും അനുകൂലസമീപനമല്ല കേന്ദ്രത്തിന്റേതെന്നും കൂടുതല്‍ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് അടങ്ങിയ വാര്‍ത്ത ചൂണ്ടിക്കാട്ടി സംസ്ഥാനം വാദിച്ചു. എന്നാല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ലേ ഇങ്ങനെ പറയുന്നതെന്ന് കോടതി സംസ്ഥാനത്തോട് ചോദിച്ചു. കത്ത് സംബന്ധിച്ച വാര്‍ത്തകള്‍ കണ്ടാല്‍ ഒന്നും നല്‍കില്ലെന്ന പ്രതീതിയാണെങ്കിലും വിശദാംശങ്ങളില്‍ അങ്ങനെ തോന്നുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 

കേന്ദ്രം കൂടുതല്‍ സഹായം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നും സംസ്ഥാനത്തോട് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് ഫണ്ട് അനുവദിക്കുന്നതില്‍ തീരുമാനം ഈ മാസം വിട്ട് പോകില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. അതേസമയം അടിയന്തര ആവശ്യങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ പണം ഉണ്ടെന്നും കേന്ദ്രം കോടതിയില്‍ മറുപടി നല്‍കി. 

അതേസമയം, മുണ്ടക്കൈ ചൂരമല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തോടുള്ള വെല്ലുവിളിയെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് കാലതാമസത്തിന് കാരണമെന്നാണ് ബിജെപി അദ്ധ്യക്ഷന്റെ വിമര്‍ശനം. ദുരിതബാധിതര്‍ക്കുള്ള സാമ്പത്തിക സഹായം ഈ മാസം കൂടി തുടരുമെന്ന് സംസ്ഥാനവും കോടതിയെ അറിയിച്ചു. വരുന്ന വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media