അമിത് നാരംഗ് ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍
മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യന്‍ അംബാസഡറായി അമിത് നാരംഗ് നിയമിതനായി. നിലവില്‍ ഉണ്ടായിരുന്ന അംബാസഡര്‍ മുനു മഹാവര്‍ മാലിദ്വീപിലേക്ക് ഹൈക്കമ്മീഷണാറായി പോയ ഒഴിവിലേക്കാണ് നിയമനം. 2001ല്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന നാരംഗ് നിലവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയന്റ് സെക്രട്ടറിയാണ്. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ കരിയര്‍ തുടങ്ങുന്നത്. 2003ല്‍ ബെയ്ജിംങ്ങില്‍ ഇന്ത്യന്‍് അംബാസിഡറായി നിയമിതനായി. സാമ്പത്തിക , വാണിജ്യ വിഭാഗത്തിലാണ് പ്രവര്‍ത്തിച്ചത്. 2007- 2010 വരെ തായ്‌പേയിലെ ഇന്ത്യാ - തായ്‌പേയ് അസോസിയേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.