കല്‍പ്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി. എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടു. പകരം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. താത്കാലിക നടത്തിപ്പായി ഏഴ് പേരടങ്ങിയ അഡ്‌ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടില്‍ കര്‍ശന നടപടിക്ക് തീരുമാനിച്ചത്. ദേശീയതലത്തില്‍ വരെ വിവാദമായ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ്.എഫ്.ഐയോട് ആവശ്യപ്പെട്ടിരുന്നു.