ഖാദി വകുപ്പിന്റെ ചാണക പെയിന്റ്  വിപണിയിലെത്തുന്നു;  നിതിന്‍ ഗഡ്കരി അവതരിപ്പിക്കും


ദില്ലി: ചാണകം പ്രധാന ഘടകമാക്കി നിര്‍മ്മിച്ച പെയിന്റ് വിപണിയിലെത്തുന്നു. കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷന്‍ ആണ് ചാണകപ്പെയിന്റ് പുറത്തിറക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് പെയിന്റ് അവതരിപ്പിക്കുക. ഇന്ത്യയിലെ ആദ്യത്തെ പശുച്ചാണക പെയിന്റ് എന്നാണ് ഈ പെയിന്റിന് ഖാദി കമ്മീഷന്‍ നല്‍കിയിരിക്കുന്ന വിവരണം.

'ഖാദി പ്രകൃതിക് പെയിന്റ്' എന്നാണ് പുതിയ പെയിന്റിന്റെ പേര്. സാധാരണ പെയിന്റുകളില്‍ കാണുന്ന ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം പോലുള്ളവ ഇതില്‍ ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായ പെയിന്റാണ് ഇത്. ഫംഗസ് വിമുക്തവും, ആന്റി ബാക്ടീരിയലുമാണ് ഇതെന്നും അധികൃതര്‍ പറയുന്നു.

ജയ്പൂരിലെ കുമാരപ്പ നാഷണല്‍ ഹാന്‍ഡ്മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പെയിന്റ് വികസിപ്പിച്ചത്. ചാണകം തന്നെയാണ് പെയിന്റിലെ പ്രധാനഘടകം. സാധാരണ പെയിന്റുകള്‍ക്കുള്ള മണം ഇതിനില്ല. വിലക്കുറവുമുണ്ട്. പ്ലാസ്റ്റിക് ഡിസ്റ്റംപെര്‍ പെയിന്റ്, പ്ലാസ്റ്റിക് ഇമല്‍ഷന്‍ എന്നീ രണ്ട് വിധത്തില്‍ ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്സിന്റെ അംഗീകാരത്തോടെയാണ് ഉത്പന്നം വിപണിയിലെത്തുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media