'പാവപ്പെട്ടവര്‍ കളി കാണേണ്ട എന്നാവും കെസിഎ ഭാരവാഹികളുടെ നിലപാടെന്നാണ് സൂചിപ്പിച്ചത്'; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് കായിക മന്ത്രി
 



'പാവപ്പെട്ടവര്‍ കളി കാണേണ്ട എന്നാവും കെസിഎ ഭാരവാഹികളുടെ നിലപാടെന്നാണ് സൂചിപ്പിച്ചത്'; തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് കായിക മന്ത്രികാര്യവട്ടം ഏകദിന വിവാദത്തില്‍ വിശദീകരണവുമായി കായികമന്ത്രി വി അബ്ദുറഹ്മാന്‍. യഥാര്‍ത്ഥ പ്രതികളെ വെള്ളപൂശാന്‍ ശ്രമിക്കുന്നെന്ന് മന്ത്രി വിമര്‍ശിച്ചു. ഗാലറിയില്‍ കാണികള്‍ കുറഞ്ഞതിന്റെ പ്രധാന കാരണം സംഘാടകരുടെ പിടിപ്പുകേടാണ്. സംഘാടകര്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയാണ് സര്‍ക്കാരിന്റെ ചുമതല. ക്രിക്കറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല. 
ഏകദിന മത്സരത്തിന് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. നിരക്ക് വര്‍ധന ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അത് കുറയ്ക്കാന്‍ അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ കളി കാണേണ്ട എന്നാവും അസോസിയേഷന്‍ ഭാരവാഹികളുടെ നിലപാടെന്നാണ് സൂചിപ്പിച്ചത്. പാവപ്പെട്ടവര്‍ കളി കാണേണ്ടെന്ന് മന്ത്രി പറഞ്ഞെന്ന തരത്തില്‍ പ്രചരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media