ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നിന് ക്ഷാമം
കോഴിക്കോട്: ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നിന് ക്ഷാമമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആംഫോടെറിസിന്‍ ബി എന്ന ഇന്ത്യന്‍ നിര്‍മ്മിത മരുന്നാണ് ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നത്. ഈ മരുന്നിന്റെ ലഭ്യതക്കുറവ് ഫംഗസ് വ്യാപനത്തിനും രോഗം കൂടുന്നതിനും കാരണമാകുകയാണ്. ആംഫോടെറിസിന്‍ ബി കരിഞ്ചന്തകളില്‍ വില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്ലാക്ക് ഫംഗസിനെ ചെറുക്കുന്നതിന് ഈ മരുന്നിന്റെ കുത്തിവയ്പ്പ് നടത്തണം. എട്ടാഴ്ചയോളം കുത്തിവയ്പപ് തുടരണമെന്നാണ് വിദഗ്ദരുടെ നിര്‍ദേശം. ആംഫോടെറിസിന്റെ വിലയും കൂടുതലാണ്. കേസുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ മരുന്നിന് ക്ഷാമമുണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത് 52 പേരാണ്. 1500 പേര്‍ക്ക് രോഗബാധയുണ്ടായതായി ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.